നഗരമേ നിനക്ക് നന്ദി..
ഒരുകാലത്ത് വിദേശ രാജ്യങ്ങളുടെ സുഖത്തിൽ ജീവിക്കാൻ ആഗ്രഹിച്ച ഞാൻ..ഇന്ന് നഗരത്തിന്റെ ഒരു സുഖവും സൗകര്യവും എന്നെ ആകർഷിക്കുന്നില്ല. നഗരത്തിൻറെ പകിട്ടുകൾ എന്നെ പ്രകോപിപിക്കുന്നില്ല. മറിച് എൻറെ ഗ്രാമത്തിൻറെ ഇല്ലായ്മ എന്നെ ജീവിക്കാൻ പ്രേരിപിക്കുന്നു. ഗ്രാമത്തിൻറെ സൗകര്യകുറവ് എന്നെ ജീവിതം ആസ്വദിക്കാൻ പഠിപിക്കുന്നു. ഞാൻ മനസിലാക്കുന്നു.. എൻറെ നാട് എത്ര സുന്ദരമെന്ന്.. നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ മാറ്റവും സന്തോഷവും എൻറെ ഗ്രാമത്തെ സ്നേഹികാനുള്ള തിരിച്ചറിവാണ്.
നഗരമേ നിനക്ക് നന്ദി..